അദ്ധ്യായം 1 സ്വച്ഛന്ദ മൃത്യു കാണ്ഡം
എങ്ങും നിറഞ്ഞു നില്‍ക്കുന്ന അന്ധകാരം, കൂരിരുട്ട്, ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന പൂര്‍ണ്ണ ചന്ദ്രന്‍, നക്ഷത്രങ്ങളുടെ രാത്രി ഗീതങ്ങള്‍, രാപ്പാടികള്‍, താമരയിലകളിള്‍ അന്തിയുറങ്ങുന്നു...കാലന്‍ കോഴിയുടെ കളകൂജനം, പൂച്ചകള്‍ കരയുന്നു...പൂമ്പാറ്റകള്‍ പാറിപറക്കുന്നു...എന്തൊരു കൂരിരുട്ട് കറയറ്റൊരാലസല്‍ ഗ്രാമഭംഗി, അര്‍ദ്ധരാത്രിയിലേ ബ്രഹ്മ മുഹൂര്‍ത്തവും..അഹോരഛണ്ഡയാമംവും, അതാ മുറ്റത്തൊരു മൈന.
പേക്രോം പേക്രോം എന്നു കരയുന്ന തവളകളുടെ മൃദുമന്ദാഹാസത്തിനിടയില്‍, വാടിക്കൊഴിഞ്ഞ താമരപ്പൂക്കളുടെമണം പേറി ആ ഇടിഞ്ഞ് പൊളിഞ്ഞ കുളക്കടവില്‍, അതാ അവള്‍, ഒരു കാല്‍ വെള്ളത്തില്‍ ഇറക്കിവെച്ചു..മറ്റേ കാല്‍ ഒരുപടിയില്‍ കേറ്റി വെച്ചു രണ്ടു കൈകളും എളിക്കു കുത്തി പിടിച്ചുംകൊണ്ടു...മുടിയഴികിട്ടവള്‍ അലറി....അക്രോശിച്ചു..തവളകള്‍ നടുങ്ങി, അതാണു അവള്‍ നമ്മുടെ കഥാ നായകി ആന മറുത, തേക്കെതിലെഏലിയാമ്മയുടെയും, വടക്കേ പുത്തങ്കണ്ടം കോരപ്പന്‍ ചെട്ടിയാരുടെയും 2ആമത്തേ സന്തതി
അവള്‍ മരിച്ചിരുന്നു 4 വര്‍ഷം മുന്നെ നടന്ന ഒരു അത്മഹത്യയിലൂടെ അവളുടെ ഭൌതിക ശരീരം തീയ്ക്കിരയായി, ബാക്കി ഉള്ളതു ഒരു അത്മവും ഇപ്പൊള്‍ ഉള്ള അന മറുതയുടെ ശരീരവും. മുറ്റത്തു കണ്ട മൈനയെ അവള്‍ പിടിച്ചെടുത്ത് മൈനയുടെ കഴുത്തു ചിക്കന്‍ ബിരിയാണി തിന്നുന്ന ലാഘവതില്‍ കടിച്ചു മുറിച്ചു, ചൂടു രക്തം,അവള്‍ രക്ത ദാഹിയായിമാറുകയാണു..ആര്‍ക്കുവേണ്ടി...എന്തിനുവേണ്ടി എല്ലാം ഒരു ചോദ്യ ചിഹ്നം. ചോദ്യ ചിഹ്നം എന്നു പറഞ്ഞപ്പോള്‍ ആണ്‍ അവള്‍ ഓര്‍ത്തത് എന്നാണു താന്‍ ചോദ്യ ചിഹ്നത്തെ പേടിക്കാന്‍ തുടങ്ങിയതു പത്താം ക്ലാസ്സ് പരീക്ഷക്കു വെഞ്ഞാറന്മൂട്ടിലേ കണ്ണന്‍ മാഷ് സ്പെഷല്‍ ട്യൂഷന്‍ എടുത്തു തന്നപ്പോഴോ. അതോ പാമ്പ്രയിലെ പ്രധാന മദ്യപാനി പൈപ്പു റേഞ്ചു ബിനു ആരോരും കാണാതേ കവിളില്‍ ചുംബിച്ചിട്ടു ഓടിക്കളഞ്ഞപ്പൊഴോ..എന്തയിട്ടെന്താ ചത്തു വീണ മൈനയെക്കാള്‍ കഷ്ടമായ ജീവിതത്തിലേക്കു കാലൂന്നികഴിഞ്ഞിട്ടു പിന്നിട്ട വഴികളിലൂടെ സഞ്ചരിക്കാനാവില്ലാല്ലൊ.
ആന മറുതയായി ജീവിക്കുമ്പോഴും ഡീസന്‍സി കളഞ്ഞു കുളിക്കാമോ? പക്ഷേ വിശപ്പു മാറുന്നില്ല, ഈച്ചയേ പൊലേ ഇരിക്കുന്ന ഒരു മൈനയുടെരക്തം കൊന്ത്രമ്പല്ലിന്റെ ഓട്ട അടയ്ക്കാനില്ല.അവള്‍ കുളക്കടവില്‍ നിന്നും കയറി...വഴിയില്‍ കണ്ട ഒരുകുല ശവം നാറി പൂക്കളുടെ സുഗന്ധം ആസ്വദിച്ചു കൊണ്ടു അന്ത്രയോസ്സിന്റെ വീട്ടിലേ വാഴത്തോപ്പിലൂടെ മന്ദം മന്ദം നടന്നു വാഴകള്‍ കുലച്ചു നില്‍ക്കുന്നു...അവള്‍ നെടു വീര്‍പ്പിട്ടു ഇതുപൊലെ ഒരുവാഴപ്പഴ കാലത്താണു തന്നെ ആ കാലമാടനു കല്യാണംആലോചിച്ചതു, എല്ലാം കഴിഞ്ഞില്ലേ ബാക്കിയുള്ളആത്മാവില്‍ പ്രേതഗ്നി മാത്രം.

നല്ല എരുമ ചാണകത്തിന്റെ മണം ആഹാ.... അവള്‍ ഗോമൂത്രം എടുതു, ഇതുതാന്‍ ഗിയോര്‍ഗ്ഗിയോ അര്‍മ്മാണി എന്ന മട്ടില്‍ ദേഹത്തു വാരിത്തളിച്ചു, നേരേ ഇറങ്ങി വഴിയിലേക്കു നടന്നു തെക്കന്‍ കാറ്റു വീശുന്നു...കുറുക്കന്മാര്‍ ഓരിയിട്ടുതുടങ്ങി
അവള്‍ ഒരു നിമിഷം നിന്നു, എന്താണു ഒരു അമറല്‍ കേള്‍ക്കുന്നതു...ഓഹ്..അമറല്‍ അല്ലല്ലോ അഷ്ടവൈദ്യന്‍ കോരപ്പ രവി മൂസ്സതു അച്ചിയെ സംബന്ധം വെച്ചിട്ടു കിടന്നു ഉരങ്ങുന്ന മനോഹരമായ ശബ്ദം ആണു കേള്‍ക്കുന്നതു, നാശം പേടിച്ചുപോയ്. അവള്‍ മറയോല മാറ്റി എത്തിച്ചു നോക്കി, വീണിതല്ലോ കിടക്കുന്നു ധരണിയില്‍ കോണകവുമഴിഞ്ഞങ്ങഹോ...ഇതു തന്നെ അവസരം, രണ്ടു ആഴ്ച മുന്നെ, കത്തിമുനയില്‍ ചുണ്ണാമ്പുതേച്ച അഹോരച്ചണ്ഡക്രിയയിലൂടെ എന്നെ മുള്ളില്‍ നിര്‍ത്തിയതു ഞാന്‍ മറന്നിട്ടില്ലല്ലോ, അടുത്തു കണ്ട നീറിന്‍ കൂട്ടില്‍ കയ്യിട്ട്, ഒരു അഞ്ചാറെണ്ണത്തിനെ കോണകത്തിന്റെ സൈഡില്‍ വെച്ചുകൊടുത്തു അവള്‍. കുറെ കഴിയുമ്പൊ വിവരം അറിഞ്ഞോളും, ബ്ലഡി കണ്ടാങ്കരസ്സ് ഫെല്ലൊ പഠിച്ചോളും. അവള്‍ ഒരു മന്ദസ്മിതത്തോടെ മുന്നോട്ടു യാത്രയായി.
ഔൂൂൂൂൂൂൂ.... നശിച്ച കുറുക്കന്റെ മോന്‍..ഒരു ഇന്‍ഡിക്കേറ്റര്‍ ഇട്ടിട്ടു ഓളിയിട്ടൂടേ പേടിച്ചു പോയ്..മുന്നോട്ടു നടക്കുക തന്നേ. ലല്ലലം പാടി നുരയും പത്യും ഒലിപ്പിച്ചു ഓടിയിരുന്ന സഹ്യ പുത്രി അതാ കണ്മുന്നില്‍ എന്റെ സ്വന്തം പാര്‍വതി പുത്തനാര്‍..വര്‍ഷങ്ങള്‍ക്കു മുന്നേ ഇവിടെ ഒരു നദി ഒഴുകിയുരുന്നു എന്നു വേണമെങ്കില്‍ പരയാം, ഇപ്പോല്‍ നാട്ടുകാരുടെ ചിക്കന്‍ മട്ടന്‍ അവശിഷ്ടങ്ങള്‍ ദുര്‍ഗന്ധം സഹിക്കാന്‍ വയ്യ... ഹൊ...മര്‍തുപെണ്ണു തിര്‍ഞ്ഞു തന്റെ ചാണകം തേച്ച സുന്ദരമേനി മണത്തു നോക്കി, ഗോമൂത്രം സ്പ്രേ തന്നെ കിടിലം, നശിക്ക മനുഷ്യര്‍....പണ്ടു താത്രിയുമൊത്തു കുളിക്കാന്‍ വന്നിരുന്ന കടവതാ...ആരാണു ഇ കറുത്തിരുണ്ട രാത്രിയില്‍ അവിടെ..മുടിയഴിച്ചിട്ടിരിക്കുന്നതു??
തന്റെ കാലൊച്ചകേട്ടിട്ടാണെന്നു തോന്നുന്നു അവള്‍ തിരിഞ്ഞു നോക്കി...കണ്ണു പിടിക്കുന്നില്ല, അവള്‍ടെ 70 എം എം ചിരി മാത്രം കാണാം, ച്യാച്ചീ ച്യാച്ചീ എന്തരു ലേറ്റ് അയതു, ഞാന്‍ തിരിച്ചുവന്നു കെട്ട, ബിലാത്തീലു കളക്ഷന്‍ കൊറവാ. ഒഹ് ഇതവളല്ലേ കണ്ടങ്കാളി, ഇവിടത്തെ കള്ളും ഇറച്ചിയും പോരെന്ന പരാതിയായിരുന്നു അവള്‍ക്കെന്നും, അതു കൊണ്ടു മദ്യ തിരുവിതാംകൂറിലേക്കു ഇടക്കാലത്തേക്കു ഒന്നു കളം മാറ്റിചവിട്ടിയിരുന്നു. നീ എന്തിരടീ തിരിച്ചിങ്ങു പോന്നത് നിന്റെ നെഗളിപ്പുകളൊക്കെ തീര്‍ന്നാ..ചോദിക്കണം എന്നു വിചാരിച്ചു..അതിനു മുന്നേ മറുപടി കിട്ടി
അക്കാ...എന്റെ മറുതയക്കായാണെ നേരല്ല് ഒള്ള കാര്യം പറേണവല്ല നമ്മടെ നാടു തന്നെയാണു സ്വര്‍ക്കം, മദ്യ തിരിവിതാങ്കൂറിലേ വൃത്തികെട്ടവമ്മാരു റവറുമ്പാലൊഴിച്ചു തന്നെടീ കള്ളാന്നും പറഞ്ഞ്...ഒഹ് അവള്‍ തുടങ്ങി പണ്ടപ്പരപ്പും പരാധീനവും പറയാന്‍, തന്നിക്കേറെ ദൂരം പോകേണ്ടിയിരിക്കുന്നു, ഒരു വളിച്ച ചിരിപാസ്സാക്കി അവള്‍ നടന്നകന്നു കാളിയക്കന്റെ പിറുപിറുപ്പുകള്‍ ജലമര്‍മ്മരങ്ങളായി.
കൊക്കരക്കോ.....സൂര്യന്‍ ഉദിച്ചു പൊങ്ങി, ഇന്നത്തെ കറക്കം അവസാനിപ്പിക്കാം.അവള്‍ വലതു കയ്യിലെ രണ്ടു വിരലുകള്‍ മൂക്കിലേക്കു തള്ളിക്കയറ്റിക്രീം ജലഘൃണി ഹ്രൂം ഫള്‍ അതാ കിടക്കുന്നു തലകീഴായി, ആ വൃത്തികെട്ട കരിഞ്ഞുണങ്ങാറായ കാഞ്ഞിരമരത്തിന്റെ മുകളില്‍ ഒരു വവ്വാല്‍ ആയി അവള്‍ ഞാന്നു തൂങ്ങികിടന്നു ഇനി നീണ്ട പന്ത്രണ്ടു മണിക്കൂര്‍ നേരം ഉറങ്ങാം, നിശബ്ദമായി ലോകം അതിന്റെ ദിനചര്യകളിലേക്കു പ്രവേശിക്കുമ്പോള്‍. ഒന്നുറക്കം പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അതാ... ച്യാച്ചീ...എന്നുള്ള വിളി. ഒഹ് ഇതവള്‍ തന്നേ, ഇലച്ചാര്‍ത്തുകള്‍ക്കിടയിലേക്കു ഒതുങ്ങി മറ്റവളുടെ കണ്ണില്‍ പെടാതെ മറുത ഉറക്കം തുടങ്ങി.
ഇതി സ്വഛന്ദ മൃത്യോര്‍ നാമഃ പ്രഥമേ കാണ്ഡം സമ്പൂര്‍ണം
0 Comments:
Post a Comment
<< Home