Wednesday, July 26, 2006

എത്രനേരം ഉറങ്ങി എന്നറിയില്ല. താഴെ വലിയ ശബ്ദം കേട്ടാണുണര്‍ന്നത്‌. അല്ലെങ്കിലും വാകമരത്തില്‍ എന്നു ഉറങ്ങാന്‍ ശ്രമിച്ചിട്ടുണ്ടോ അന്നെല്ലാം കൊസ്രാങ്കൊള്ളി ഉറപ്പ്‌. ഇന്നെന്താണാവോ. പണം കായ്ക്കുന്ന മരമായാലും പുരക്കു ചാഞ്ഞാല്‍ മുറിക്കണം എന്ന ശാസ്ത്രമതം വെച്ച്‌, അധികാരികള്‍ ആ വാകമുറിക്കാനുള്ള പുറപ്പാടാണ്‌. പണം കായ്ക്കുന്നതു പോയിട്ടു, പൂക്കാന്‍ പോലും മറന്ന അ നെന്മേനിവാക, പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നത്‌ എന്തായാലും ഒരു സൌന്ദര്യമായിരുന്നു. പക്ഷേ ആജ്ഞ കല്ലേപിളര്‍ക്കും. മുറിച്ചേ പറ്റൂ. പക്ഷേ അതിനു ബഹളം എന്തരിനൊ എന്തൊ. താഴെ താടി വെച്ച ഒരുത്തന്‍ മരത്തേ കെട്ടിപിടിച്ചു നില്‍പ്പുണ്ടു. മരംചുറ്റിപ്രേമമമോ അതോ? അല്ല ഇവന്‍ ബാബാ ആംതേ റ്റയിപ്പാണന്നു തോന്നുന്നു. ജൂനിയര്‍ സുഗതകുമാരി. മരം മറിഞ്ഞു 10 എണ്ണം ചത്താലും, മുറിക്കരുത്‌. കുരങ്ങു കടിച്ച്‌ കുട്ടികള്‍ക്ക്‌ പേയ്‌ ഇളകിയാലും, കൊരങ്ങനെ കൊല്ലാന്‍ പറ്റില്ല. ആ ടൈപ്പ്‌ സാധനം ഒരെണ്ണം ദേ താഴെ.
എന്തായാലും ആ വിമോചന സമരം ഏറ്റു. അന്നു മുറിക്കാന്‍ വന്നവര്‍ മടങ്ങിപ്പൊയ്‌, അന്നേ ഞാന്‍ കുറിച്ചു വെച്ചതാ. ഇതു അധികപ്പറ്റായില്ലേ എന്ന്, കാരണം, ഞാന്‍ ഇരുന്ന കൊമ്പില്‍ നിന്നും ഒരു ചെറിയ തുള, അതു നേരേ കീഴെ പോകുന്തോറും അയ്യപ്പാസ്‌ കോട്ടയം പോലേ പുറത്തൂന്ന് നോക്കിയാല്‍ ചെറിയ തുള അകത്ത്കേറിയാലോ.....എലി പന്നി പെരുച്ചാഴി എന്ന പ്രമാണവാക്യം (ബാക്കി പറയുന്നില്ല സമുദായ സ്പര്‍ദ്ധയുണ്ടായാലോ) പോലെ താഴെ ഒരു മഹാസമ്മേളനത്തിനുള്ള ജന്തുക്കള്‍ ഉണ്ട്‌. അതുകൊണ്ട്‌ ഈ മരത്തിനേറിയാല്‍ 6 മാസം ആയുസ്സ്‌ എന്ന് കണക്കൂകൂട്ടിയ ധൈര്യത്തിലാണ്‌ ഇന്നലെ രാത്രി കഴിച്ച്കൂട്ടിയത്‌. ഇതുവല്ലതും ജൂനിയര്‍ ആംതേ കം സുഗതകുമാരി അറിയുന്നുണ്ടോ? ആരുടെ മണ്ടക്കാണോ വീഴാന്‍ യോഗം. ഇനി ഇവിടെനില്‍ക്കുന്നതു പന്തിയല്ല. ലുട്ടാപ്പി ദേ വരുന്നു. കണ്ടാല്‍ പിന്നെ കായ്ച്ച്‌ യു കില്‍ യു എന്നൊക്കെ പറഞ്ഞ്‌ കൂടും. ങ്ങീ.........എന്നൊരുശബ്ദത്തോടെ അവള്‍ നീലവിഹായസ്സിലേക്ക്‌ ഉയര്‍ന്നു പൊങ്ങി.

എങ്ങോട്ടു പോകും. വെക്കേഷന്‍ സമയം ആയിരുന്നെങ്കില്‍, വല്ല ഹരിദ്വാര്‍ ഹൃഷീകേശ്‌ തുടങ്ങിയ സ്ഥലാന്തരവിശേഷങ്ങളുടെ നിര്‍ഗുണികതയിലെ യുക്തിഭദ്രതയിലും, ഊട്ടി കൊടൈക്കാനല്‍, പൊന്മുടി തുടങ്ങിയ, സ്താലവീശേഷങ്ങളുടെ അല്‍പ ജടിലത്വത്തിലും ചിന്തോദ്ദീപകവും, ആലോചനാമൃതവുമായ തമോഗര്‍ത്തങ്ങളില്‍ടെ ഊളിയിട്ടു വ്യവഹരിക്കാമായിരുന്നു (ക്ഷമിക്കണം, നമ്മുടെ വിദ്യാഭ്യാസത്തെ ഒന്നു അനുകരിച്ചതാണ്‌). ആകെക്കൂടി ഒരു ജാലസ്പികതയില്‍ കലര്‍ന്ന ഒരു അചഞ്ചചഞ്ചലത.

നേരേ താഴെകണ്ട തെങ്ങിന്റെ മാട്ടയില്‍ ഇറങ്ങി, ഏതോ പാവം ചെത്തുകാരന്‍ കമഴ്ത്തിവെച്ചിരുന്ന മണ്‍കുടം എടുത്ത്‌ തുറന്ന് നോക്കി. കൊള്ളാം, ഒരു നീര്‍ക്കോലി, ഒരു കാക്ക കുഞ്ഞ്‌, പിന്നെ ഒരു മൂന്ന് നാല്‌ ചെമ്പല്ലി. ഒരു ഓലക്കാല്‍ പറിച്ചെടുത്ത്‌ എല്ലാറ്റിനേം ഗെറ്റ്‌ ഔട്ട്‌ പറഞ്ഞ്‌ ബാക്കിയുള്ള മധുരപാനീയം കുടിച്ചു വറ്റിച്ചു. ഒന്നുഷാറായി.

2 Comments:

Blogger കണ്ണൂസ്‌ said...

ആരാ രാമാനുജന്‍ മാഷേ? ശ്രീനിവാസ രാമാനുജന്‍? അങ്ങിനെ ആണെങ്കില്‍ ഒരു spiritual tone-ഇല്‍ ദാസന്‍ ആയിരിക്കുന്നതെന്താ?

അതോ ഇനി തുഞ്ചത്ത്‌ രാമനുജന്‍ എഴുത്തച്ഛന്‍ ആണോ?

യാത്രാനുഭവങ്ങള്‍ എഴുതൂ. ആത്‌മീയ കാര്യങ്ങളില്‍ ചായ്‌വ്‌ ഉള്ള ഒരാള്‍ ഹിമാലയ യാത്ര ഒക്കെ എഴുതുന്നത്‌ വായിക്കാന്‍ താത്‌പര്യമുണ്ട്‌.

10:20 PM  
Blogger Kaanthan said...

ഈ രാമാനുജന്‍ ശ്രീനിവാസരാമാനുജനോ തുഞ്ചത്തെഴുത്തച്ഛനോ അല്ലാ. ഇദ്ദേഹം, കി പി 1017 ഇല്‍ ശ്രീപെരുമ്പുതൂരില്‍ ജനിച്ചു. 120 വര്‍ഷത്തേ ജീവിതത്തില്‍ ശങ്കരാചാര്യരുടെ അദ്വൈതത്തെ പരിഷ്കരിച്ചു, വിശിഷ്ടാദ്വൈതം എന്ന സിദ്ധാന്തം പ്രപ്പോസ്‌ ചെയ്തു. ഞങ്ങള്‍ അദ്ദേഹത്തിന്റെ പാത പിന്തുടരുന്നവര്‍ ഞാന്‍ എന്ന വാക്ക്‌ പ്രയോഗിക്കാറില്ല, എതിരേ നില്‍ക്കുന്ന ആളിലെ ഈശ്വരചൈതന്യത്തെ കണ്ടിട്ടാണ്‌ സംസാരിക്കാറുള്ളത്‌, അതാണ്‌ അടിയേന്‍ എന്ന് പ്രയോഗിക്കുന്നതിനു കാരണം.
പണ്ടു പോയ ഹിമാലയയാത്രയെ പറ്റി എഴുതണം എന്നുണ്ട്‌, പക്ഷേ ഡയറി നാട്ടിലായിപ്പോയി മാഷേ.

3:14 AM  

Post a Comment

<< Home